സൗരതാപനവും അന്തരീക്ഷസ്ഥിതിയും

https://www.youtube.com/watch?v=BQKRx5aU6sg

മര്‍ദ്ദം
ഒരു സ്ഥലത്തെ വായുവിന്റെ ഭാരമാണ് അവിടത്തെ മര്‍ദ്ദം.
അന്തരീക്ഷ മര്‍ദ്ദം അളക്കുന്നതിനുള്ള ഏകകം---മില്ലീബാര്‍
അന്തരീക്ഷ മര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണം---- ബാരോമീറ്റര്‍
ബാരോമീറ്റര്‍ കണ്ടെത്തിയത് ------ ടോറീസെല്ലി
ബാരോമീറ്ററിലെ അളവ് പെട്ടെന്ന് കുറഞ്ഞാല്‍ കൊടുങ്കാറ്റിന്റെ സൂചനയാണ്.
ബാരോമീറ്ററിലെ ഉയര്‍ന്ന അളവ് പ്രസന്നമായ കാലാവസ്ഥയെ കാണിക്കുന്നു.

തുഷാരം

രാത്രി കാലങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതിന്റെ ഫലമായി നീരാവി ഘനീഭവിച്ച് ജലത്തുള്ളിയായി മാറുന്നത് തുഷാരം.
പുകയും മൂടല്‍മഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം ----- സ്മോഗ്
കേരളത്തില്‍ സ്മോഗ് കാണുന്ന സ്ഥലം ------- ആലുവ

മേഘങ്ങള്‍

സാധാരണയായി മേഘങ്ങള്‍ കാണപ്പെടുന്നത് ട്രോപ്പോസ്ഫിയറില്‍.
സിറസ് മേഘങ്ങള്‍ --- അന്തരീക്ഷത്തില്‍ ഏറ്റവും ഉയരത്തില്‍ കാണുന്നു. തൂവല്‍ക്കെട്ടുപോലെ കാണുന്നു.
സ്ട്രോറ്റസ് മേഘങ്ങള്‍---- മൂടല്‍ മഞ്ഞിന്റെ പാളികള്‍പോലെ കാണപ്പെടുന്നവ.
ക്യൂമുലസ് മേഘങ്ങള്‍ --- പഞ്ഞിക്കെട്ടുപോലെ കാണപ്പെടുന്ന മേഘങ്ങള്‍.
മേഘങ്ങളെക്കുറിച്ചുള്ള പഠനം----- നെഫോളജി


No comments:

Post a Comment